12 November Tuesday

ഗ്ലാസ് അട്ടി മറിഞ്ഞുവീണ് കടയുടമ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

കോഴിക്കോട്‌>  ഗ്ലാസ് മാർട്ടിൽ ഗ്ലാസ് മറിഞ്ഞുവീണ് കടയുടമ മരിച്ചു. കുറ്റ്യാടി വയനാട് റോഡിൽ സമീറ ഗ്ലാസ്‌മാർട്ട് ഉടമ വടക്കത്താഴ ജമാൽ (50) ആണ് മരിച്ചത്. മകൻ ജംഷീറിനും പരുക്കുണ്ട്.

രാവിലെ കട തുറക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഗ്ലാസിനടിയിൽ കുടുങ്ങിയ ജമാലിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്.
 


പ്രധാന വാർത്തകൾ
 Top