07 October Friday

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടന്നുപോയ യുവതി വെള്ളക്കെട്ടിൽ വീണുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ചാലക്കുടി> റെയിൽവേ ട്രാക്കിലൂടെ ജോലിസ്ഥലത്തേക്ക് നടന്നുപോയ യുവതികളിൽ രണ്ടുപേർ വെള്ളക്കെട്ടിൽ വീണു. ഒരാൾമരിച്ചു. വിജയരാഘവപുരം സ്വദേശി തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ(28) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചെമ്പോത്തുപറമ്പിൽ മുജീബിന്റെ ഭാര്യ ഫൗസിയ(40)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്തമഴയും ഡാമുകൾ തുറന്നതും കാരണം റോഡിലാകെ വെള്ളക്കെട്ടായതിനാൽ  റെയിൽവെ ട്രാക്കിലൂടെ പോയതായിരുന്നു. രാവിലെ പത്തോടെയാണ് അപകടം. ട്രെയിൻ വരുന്നത് കണ്ട് അരികിലേക്ക് മാറിനിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും  വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഒരാൾ വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top