30 November Monday

കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ പ്രശംസിച്ച ഡിസിസി ജനറൽ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

മലപ്പുറം > കോവിഡ് പ്രതിരോധം അപകടപ്പെടുത്തുംവിധം വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ച മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അലവിക്കുട്ടിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. സർക്കാരിനെ പ്രശംസിച്ച് സംസാരിച്ചതിനാണ് നടപടി.  

അലവിക്കുട്ടിയുടെ എഫ്ബി പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായപ്പോൾ ഡിസിസി നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. മറുപടിയിലും നിലപാട് ആവർത്തിച്ച അലവിക്കുട്ടി ഇപ്പോൾ ജനതയുടെ അതിജീവനമാണ് പ്രധാനമെന്നും തർക്കങ്ങൾ പിന്നീടാകാമെന്നും പറഞ്ഞിരുന്നു. 

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിട്ട് ഏത് തെരഞ്ഞെടുപ്പ് ജയിക്കാനാണെന്നും ചോദിച്ചു. നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അലവിക്കുട്ടി ‘ദേശാഭിമാനി’യോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top