കുമളി> മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള തമിഴ്നാടിന്റെ തീവ്രശ്രമത്തിന്റെ ഭാഗമായി നാലാഴ്ചക്കുള്ളിൽ കുറഞ്ഞത് 12 അടി. തിങ്കൾ രാവിലെ ആറിന് ജലനിരപ്പ് 130.60 അടിയായി കുറഞ്ഞു. കാലവർഷം മുന്നിൽക്കണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുവാനുള്ള നടപടിയുടെ ഭാഗമായാണ് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നത്. നിലവിൽ സെക്കൻഡിൽ 1267 ഘനയടിവീതം വെള്ളം കൊണ്ടുപോകുന്നുണ്ട്. ഏതാനും ദിവസംമുമ്പ് വരെയും സെക്കൻഡിൽ 1800 ഘനയടിക്ക് മുകളിൽ കൊണ്ടുപോയിരുന്നു. ഡിസംബർ 27ന് ജലനിരപ്പ് 142 അടി എത്തിയിരുന്നു. കൊണ്ടുപോകുന്ന വെള്ളം പൂർണമായും ലോവർ ക്യാമ്പിലെ പവർഹൗസിൽ വൈദ്യുതോൽപാദനത്തിനുശേഷം കൃഷിക്കായി വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുവിടുകയാണ്.
തേനി, മധുര, ഡിണ്ഡിഗൽ, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ അഞ്ച് ദക്ഷിണ ജില്ലകളിലെ ലക്ഷക്കണക്കിന് ഏക്കർ പ്രദേശത്താണ് മുല്ലപ്പെരിയാർ ജലം ഉപയോഗിച്ച് കൃഷിയിറക്കുന്നത്. മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 52.36 അടി വെള്ളമാണുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..