16 January Saturday

കുസാറ്റിനെ സ്‌മാർട്ടാക്കി കിഫ്‌ബി

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

കൊച്ചി
അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബുകൾ,  മികച്ച ക്ലാസുമുറികൾ, കൂടുതൽ സൗകര്യമുള്ള  ഓഫീസ്‌ സമുച്ചയങ്ങളും ഗസ്‌റ്റ്‌ ഹൗസും. കുസാറ്റ്‌ വിദ്യാർഥികൾക്ക്‌ കിഫ്‌ബിയിലൂടെ പുതുവർഷ സമ്മാനമൊരുക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. 240.97 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതികൾ ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യും. 

മെയിൻ ക്യാമ്പസിലും ലേക്‌സൈഡ്‌ ക്യാമ്പസിലും ഓരോ അക്കാദമിക് സമുച്ചയങ്ങൾ നിർമിച്ചുവരുന്നു. 8.18 കോടി രൂപ ചെലവിൽ ലേക്‌സൈഡ്‌ ക്യാമ്പസിൽ നിർമിക്കുന്ന അക്കാദമിക്‌ സമുച്ചയം പൂർത്തിയാകാറായി. 91.01 കോടി രൂപ ചെലവിട്ടാണ്‌ പ്രധാന ക്യാമ്പസിലെ നിർമാണ പ്രവർത്തനങ്ങൾ.  പുതിയ ഫർണിച്ചറുകളും ലാബ്‌ ഉപകരണങ്ങളും വാങ്ങുന്നതിന്‌ 141.78 കോടി രൂപയാണ്‌ നീക്കിവച്ചിട്ടുള്ളത്‌. എൻജിനിയറിങ്‌ വിഭാഗത്തിന്റെ ഓഫീസ്‌ കോംപ്ലക്‌സിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. 3.16 കോടി രൂപയാണ്‌ ചെലവ്‌. 4.12 കോടി രൂപ  ചെലവിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗസ്‌റ്റ്‌ ഹൗസും നിർമിക്കുന്നു. പ്രധാന ക്യാമ്പസിൽ നീന്തൽക്കുളം, സൗരോർജ വൈദ്യുത പ്ലാന്റ്‌ എന്നിവയുടെ നിർമാണവും ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top