24 August Saturday

ജൂലൈ 22 മുതൽ 28 വരെ സിപിഐ എം ഗൃഹസന്ദർശനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

തിരുവനന്തപുരം> സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ജൂലൈ 22 മുതൽ 28 വരെ സംസ്ഥാനമൊട്ടാകെ പാർടി സംസ്ഥാന നേതൃത്വത്തിലുള്ളവർ മുതൽ ബ്രാഞ്ച് അംഗങ്ങൾവരെയുള്ളവരും ജനപ്രതിനിധികളും ഗൃഹസന്ദർശനം നടത്തും. ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങളും വിമർശനങ്ങളും കേൾക്കാനും അവ തുറന്ന മനസോടെ പരിശോധിക്കാനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായാണ് ഗൃഹസന്ദർശനം. വ്യത്യസ്ത കാരണങ്ങളാൽ അകന്നവരെ മാത്രമല്ല, പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കാനുമുള്ള പ്രവർത്തനവും ഇതുവഴി സംഘടിപ്പിക്കും.

ലോക‌്സഭാ തെരഞ്ഞെടുപ്പുഘട്ടത്തിൽ എൽഡിഎഫിൽനിന്ന‌് വ്യത്യസ്ത കാരണങ്ങളാൽ അകന്ന ജനങ്ങളെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരുന്നതിനുള്ള ക്ഷമാപൂർവമായ പ്രവർത്തനങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ മുന്നോട്ടുവരും. പരാജയകാരണങ്ങൾ സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങൾ ചർച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തിവരികയാണ്.

22മുതല്‍ 28 വരെ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top