05 December Thursday

ഇബ്രാഹിമിനും കുടുംബത്തിനും സിപിഐ എമ്മിന്റെ സ്‌നേഹഭവനം ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

പുന്നയൂര്‍ക്കുളം > സിപിഐ എം പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ കട്ടളവെപ്പ് തിങ്കളാഴ്ച്ച കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ നിര്‍വഹിക്കും. ആറ്റുപുറത്ത് ഓട്ടോ ഡ്രൈവറായിരുന്ന  പേരോത്ത് ഇബ്രാഹിമിനും കുടുംബത്തിനും ആണ് സ്‌നേഹഭവനം നിര്‍മ്മിക്കുന്നത്.  ബഹുജന പങ്കാളിത്വത്തോടെയും  സഹകരണത്തോടെയുമാണ് വീട് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. സംസ്‌കാര പുന്നയൂര്‍ക്കുളവും പിന്തുണയുമായി കൂടെയുണ്ട്.

സിപിഐ എം സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ഓരോ ലോക്കല്‍ കമ്മറ്റികളും വീടുകള്‍ നിര്‍മിച്ച് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇബ്രാഹിമിനും കുടുംബത്തിനംു വീടൊരുങ്ങുന്നത്. വീടിന്റെ തറ നിര്‍മ്മാണം പൂര്‍ത്തിയായി. തിങ്കളാവ്ച്ച രാവിലെ 8.30നാണ് പരിപാടി.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top