18 September Wednesday

സിപിഐ എം ഓഫീസിന്‌ കല്ലെറിഞ്ഞ 4 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

പത്തനംതിട്ട > സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ്‌ മന്ദിരത്തിന്‌ നേരെ കല്ലെറിഞ്ഞ കേസിൽ നാലു പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  പത്തനംതിട്ട റഷീദ മൻസിലിൽ ഇബ്രഹീം റാവുത്തറുടെ മകൻ ഫിയാദ്‌, പത്തനംതിട്ട സ്വദേശികളായ ഫജർ, അജ്‌മൽ, ഫജാസ്‌ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നാല്‌ പേർ കൂടി പിടിയിലാകാനുണ്ട്‌.

രാത്രിയിൽ തന്നെ സംഘം ഉപയോഗിച്ച കാർ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ സംഘം നടത്തിവന്ന അക്രമ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടായിരുന്നു സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെ ആക്രമണം. എസ്‌എഫ്‌ഐ നേതാക്കളെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ സംഘം അതിനു കഴിയാതെ വന്നപ്പോൾ പാർട്ടി ഓഫീസിന്‌ നേരെ എറിയുകയായിരുന്നു.  ഏതാനും എസ്‌എഫ്‌ഐ പ്രവർത്തകരും ഓഫീസ്‌ സ്‌റ്റാഫും  ഈ സമയം ഓഫീസിന്‌ മുന്നിൽ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നെങ്കിലും ഏറ്‌ കൊള്ളാതെ രക്ഷപ്പെട്ടു.


പ്രധാന വാർത്തകൾ
 Top