10 August Monday

കോട്ടയം മുളക്കുളത്ത്‌ സിപിഐ എം പ്രവര്‍ത്തകനുനേരെ കഞ്ചാവ് മാഫിയയുടെ വധശ്രമം

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019
മുളക്കുളം > ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് പോയ സിപിഐ എം പ്രവർത്തകനെ കഞ്ചാവ് സംഘം കൊലപ്പെടുത്താൻ ശ്രമിച്ചു. ​ഗുരുതര പരിക്കേറ്റ മുളക്കുളം ആയിക്കാട്ട് സാൻജോ(33)യെ പിറവം ​ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ മുളക്കുളം ചെല്ലാനിരപ്പ് സിഎസ്ഐ പള്ളിക്ക് സമീപമാണ് സംഭവം.
 
റോഡിന് കുറുകേ കിടന്ന് കഞ്ചാവ് വലിക്കുകയായിരുന്ന സംഘം സാൻജോയുടെ കാറിന്റെ ലൈറ്റ് മുഖത്തടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സാൻജോയെ ഭീഷണിപ്പെടുത്തി കാറിൽ നിന്നിറക്കി കല്ലും ഇടിക്കട്ടയും ഉപയോ​ഗിച്ച്‌ മർദ്ദിക്കുകയായിരുന്നു. ഞങ്ങളുടെ താവളത്തിലൂടെ രാത്രിയിൽ ലൈറ്റിട്ട് വാഹനമോടിക്കുന്ന എല്ലാവരുടെയും ​ഗതി ഇതായിരിക്കുമെന്ന് ആക്രോശിച്ചു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരെ ഭയപ്പെടുത്തി ഓടിച്ചു. മുളക്കുളം കൊമ്പനാടിഭാ​ഗത്ത് താമസക്കാരായ സാംസൺ, പ്രസൂൺ, ജോയൽ എന്നിവർക്കെതിരെ കേസെടുത്തതായി വെള്ളൂർ പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top