27 September Monday

പത്തനംതിട്ടയിൽ ആടിയുലഞ്ഞ്‌ കോൺഗ്രസ്‌ - ബിജെപി കേന്ദ്രങ്ങൾ; നൂറുകണക്കിന്‌ പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021
കൊടുമൺ > സിപിഐ എമ്മിലേക്കുള്ള പ്രവർത്തകരുടെ കുത്തൊഴുക്കിൽ കൂടലിലും കല്ലറേത്തും ഏനാദിമംഗലത്തും കോൺഗ്രസ്‌ - ബിജെപി കേന്ദ്രങ്ങൾ ആടിയുലയുന്നു. നൂറുകണക്കിന്‌ പ്രവർത്തകരാണ്‌ വർഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാനുള്ള തീരുമാനവുമായി ചെങ്കൊടി ഏറ്റുവാങ്ങിയത്‌.
 
കൂടലിൽ കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് 35 കുടുംബങ്ങളാണ്‌ എത്തിയത്‌. പുതിയ പ്രവർത്തകരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. ബിജെപി വാർഡ് പ്രസിഡന്റ് ഷിബു ഓടക്കാകുഴിയിലിനൊപ്പം 16 കുടുംബങ്ങളും കോൺഗ്രസ് അനുഭാവികളുടെ 14 കുടുംബങ്ങളുമാണ് സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാൻ സന്നദ്ധരായത്. ലോക്കൽ കമ്മിറ്റിയംഗം ടി എൻ സോമരാജൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി  വി ഉന്മേഷ് സ്വാഗതം പറഞ്ഞു.
 
കൊടുമൺ ഏരിയാ കമ്മിറ്റി അംഗങ്ങളായ  കെ ചന്ദ്രബോസ്, പി വി ജയകുമാർ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, ബി ബിനു, ജൂബി, പ്രമോദ്, രാജമണി, റോയി, ജോളിമോൻ,  വിഷ്ണു തമ്പി എന്നിവർ പങ്കെടുത്തു.
 
കലഞ്ഞൂർ പഞ്ചായത്തിലെ കല്ലറേത്ത് ബിജെപി പ്രവർത്തകരും അനുഭാവികളുമായ നിരവധിപേർ സിപിഐ എമ്മുമായി യോജിച്ച്‌ പ്രവർത്തിക്കാനെത്തി. ഇവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച് സ്വീകരിച്ചു. ഈ പ്രവർത്തകരിൽ അധികവും  മഹിളാ മോർച്ച, കർഷക മോർച്ച പ്രവർത്തകരായിരുന്നു.
 
ബിജെപി ദേശീയടിസ്ഥാനത്തിൽ തുടർന്നുവരുന്ന നയങ്ങളും അതുണ്ടാക്കുന്ന വിലക്കയറ്റവുമാണ് സാധാരണക്കാരെ ബിജെപി വിടാൻ പ്രേരിപ്പിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകരായ അനവധി പേർ സിപിഐ എമ്മിലേക്ക് എത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് കല്ലറേത്ത് പ്രദേശത്തും ഉണ്ടായതെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു. യോഗത്തിൽ മഹേഷ് അധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് രമണീ ശ്രീധർ സ്വാഗതം പറഞ്ഞു.
 
ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് രഘു, എസ് രാജേഷ്, ലോക്കൽ സെക്രട്ടറി എം മനോജ്കുമാർ, സൗദാ രാജൻ, മനീഷ്‌കുമാർ, പി എസ് രാജു, ഹരീഷ് മുകുന്ദ്, എൻ എം മോഹനകുമാർ, കെ എ ശ്രീധരൻ, ബി രാജൻ, ആർ രാജേന്ദ്രൻ, പഞ്ചായത്തംഗം ബിന്ദു രാമചന്ദ്രൻ, സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
 
ഏനാദിമംഗലം പഞ്ചായത്തിൽ കോൺഗ്രസ്‌ പ്രാദേശിക നേതാവും കുടുംബവും പാർടിവിട്ട് സിപിഐ എമ്മിനൊപ്പമെത്തി. ശാലേപുരം ശങ്കരത്തിൽ ബാബു എസ് ജേക്കബ്, ഭാര്യ ജോയമ്മ എന്നിവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം നൽകി സ്വീകരിച്ചു. ഇളമണ്ണൂർ ലോക്കൽ സെക്രട്ടറി ഡി ബിനോയ്, വി എസ്അബിൻകുമാർ, ഡോ. ഉമ്മൻ മാത്യു, രാജ് പ്രകാശ്, ഷാജി തോമസ്, വിനീത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top