24 September Friday

ആലപ്പുഴ കാർത്തികപ്പള്ളിയിൽ ബിജെപിവിട്ട് 17 കുടുംബം സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

കാർത്തികപ്പള്ളിയിൽ ബിജെപി വിട്ട് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻതീരുമാനിച്ചവർ 
ജില്ലാസെക്രട്ടറി ആർ നാസറിനൊപ്പം

കാർത്തികപ്പള്ളി > ബിജെപിവിട്ട്‌ 17 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാനെത്തി. സ്വീകരണയോഗം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗം എം സുരേന്ദ്രൻ,  കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി കെ സഹദേവൻ,  ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ, ആർ ഗോപി, കെ വിജയകുമാർ എന്നിവർ പങ്കെടുത്തു.
 
അനീഷ് പണ്ടാരചിറ, വി എസ് ജയൻ, സർജിത് എസ് കെ, പ്രേമൻ എന്നിവർ നവാഗതരെ പ്രതിനിധീകരിച്ച്‌ സംസാരിച്ചു. കാർത്തികപ്പള്ളി ലോക്കൽ സെക്രട്ടറി കെ എൻ തമ്പി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top