13 June Sunday
അടുത്ത മൂന്നുദിവസം നൽകുന്ന 17.31 ലക്ഷം ഡോസിൽ കേരളത്തിന്‌ പൂജ്യം

വാക്‌സിനില്‍ വിവേചനം ; കേരളത്തിന് നൽകാൻ മടി

എം പ്രശാന്ത്‌Updated: Sunday May 2, 2021


ന്യൂഡൽഹി
വാക്‌സിൻ ക്ഷാമം കടുത്തതോടെ അടുത്ത മൂന്നുദിവസത്തേക്ക്‌ കേരളത്തിന്‌ നൽകാൻ കേന്ദ്രത്തിന്റെ പക്കൽ വാക്‌സിനില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്‌ച പുറത്തുവിട്ട കണക്കു പ്രകാരം കേന്ദ്രം കേരളത്തിന്‌ നൽകിയ 73.77 ലക്ഷം ഡോസില്‍ ഒന്നു പോലും പാഴാക്കാതെ സംസ്ഥാനം കുത്തിവച്ചു. എന്നിട്ടും കൂടുതൽ വാക്‌സിൻ  കേരളത്തിന്‌ കൈമാറാൻ കൂട്ടാക്കുന്നില്ല. മെയ്‌ പകുതിവരെ 9.09 ലക്ഷം ഡോസ്‌മാത്രമേ കേരളത്തിന്‌ നല്‍കൂവെന്ന് കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ കണക്ക്‌ പ്രകാരം യുപിയുടെ പക്കൽ ചെലവഴിക്കാതെ 12.10 ലക്ഷം ഡോസുണ്ട്. 3.5 ലക്ഷം ഡോസ്‌കൂടി മൂന്നുദിവസത്തിനുള്ളിൽ നല്‍കും. എൻഡിഎ ഭരണമുള്ള ബിഹാറിൽ 6.20 ലക്ഷം ഡോസ്‌ ശേഷിക്കുന്നു. ഉടന്‍ നാലു ലക്ഷം ഡോസുകൂടി നല്‍കും. മധ്യപ്രദേശിന്‌ 5.77 ലക്ഷം ഡോസ്‌ ശേഷിക്കുമ്പോൾ 2.80 ലക്ഷം ഡോസ് കൂടി കിട്ടും. ഹരിയാനയുടെ പക്കൽ 2.15 ലക്ഷം ഡോസുണ്ട്. മൂന്നു ലക്ഷംകൂടി ഉടൻ ലഭിക്കും. അടുത്ത മൂന്നുദിവസം 17.31 ലക്ഷം ഡോസാണ് സംസ്ഥാനങ്ങൾക്കായി കേന്ദ്രം നൽകുന്നത്‌. ഇതിൽ ഒരു ഡോസുപോലും കേരളത്തിനില്ല. കേന്ദ്രത്തിന്റെ കണക്ക്‌ പ്രകാരം മെയ്‌ പകുതിവരെ 9.09 ലക്ഷം ഡോസ്‌ വാക്‌സിൻമാത്രമാകും കേരളത്തിന്‌ ലഭിക്കുക. അതേസമയം, ഗുജറാത്തിന്‌ 16.5 ലക്ഷവും മഹാരാഷ്ട്രയ്‌ക്ക്‌ 23 ലക്ഷവും യുപിക്ക്‌ 17.5 ലക്ഷവും രാജസ്ഥാന്‌ 17.3 ലക്ഷവും ഡോസ്‌ വാക്‌സിൻ ലഭിക്കും. കേരളത്തിന്‌ നൽകുന്ന 9.09 ലക്ഷം ഡോസിൽ 6.84 ലക്ഷം കോവിഷീൽഡും 2.25 ലക്ഷം ഡോസ്‌ കോവാക്‌സിനുമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top