14 July Tuesday

സംസ്ഥാനത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ച 61 പേരിൽ സമ്പർക്കം മൂലം രോഗം 4 പേർക്ക്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


ഞായാറാഴ്‌ച സംസ്ഥാനത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ച 61 പേരിൽ സമ്പർക്കം മൂലം രോഗം  പകർന്നത്‌ നാലുപേർക്ക്‌ മാത്രം. പാലക്കാട്, കൊല്ലം ജില്ലകളിലെ രണ്ടു പേർക്ക് വീതം.

പാലക്കാട് ജില്ലയിലെ 12 പേർക്കും കാസർകോട്ടെ 10 പേർക്കും കണ്ണൂരിലെ ഏഴു പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള ആറു പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ നാലു പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ മുന്നുപേർക്ക് വീതവും കോഴിക്കോട്ടെ രണ്ടു പേർക്കും എറണാകുളത്തെ ഒരാൾക്കുമാണ് രോഗബാധ. എട്ടുപേർ യുഎഇയിൽനിന്ന്‌ വന്നവരാണ്‌. അഞ്ചുപേർ കുവൈത്തിൽനിന്നും നാലു പേർ ഒമാനിൽനിന്നും ഒരാൾ വീതം സൗദി, ഖത്തർ,- മാലദ്വീപ്- എന്നിവിടങ്ങളിൽനിന്നും വന്നവരാണ്‌‌. മഹാരാഷ്ട്ര -20, തമിഴ്‌നാട്- ആറ്‌, ഡൽഹി- അഞ്ച്‌, കർണാടക- നാല്‌, ഗുജറാത്ത്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നും വന്ന ഒരാൾക്കും രോഗം ബാധിച്ചു.

കണ്ണൂർ ജില്ലയിലെ 5 പേരുടെയും (ഒരു കാസർകോട്‌ സ്വദേശി), കോഴിക്കോട്ടെ നാലു പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ രണ്ടു പേരുടെയും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.  വിമാനത്താവളം വഴി 19,662 പേരും തുറമുഖംവഴി 1621 പേരും ചെക്ക്പോസ്റ്റ് വഴി 1,00,572 പേരും റെയിൽവേ വഴി 9796 പേരും ഉൾപ്പെടെ ആകെ 1,31,651 പേർ സംസ്ഥാനത്ത് എത്തി.

വിവിധ ജില്ലകളിലായി 1,34,654 പേർ നിരീക്ഷണത്തിലുണ്ട്‌. 1,33,413 പേർ നിരീക്ഷണത്തിലും 1241 പേർ ആശുപത്രികളിലും. 208 പേരെ‌ ഞായറാഴ്‌ച ആശുപത്രിയിലാക്കി.
24 മണിക്കൂറിനിടെ 3099 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 64,093 സാമ്പിളിന്റെ പരിശോധനഫലം നെഗറ്റീവ് ആണ്. മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 12,506 സാമ്പിൾ ശേഖരിച്ചതിൽ 11,604 സാമ്പിളും നെഗറ്റീവ് ആയി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top