19 September Saturday

കോവിഡ് ബാധിച്ച് ഒളവട്ടൂര്‍ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

മലപ്പുറം>  മലപ്പുറം  ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂര്‍   സ്വദേശി ഖാദര്‍ കുട്ടിയാണ് (71) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.

പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ അലട്ടിയിരുന്ന ഖാദര്‍ കുട്ടിയെ  ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടുമായി  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രോഗിയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കടുത്ത  ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, സെപ്‌സിസ് എന്നിവ കണ്ടെത്തിയതോടെ നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ നല്‍കി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്‌ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ടോസിലിസുമാബ്, റംഡസവിര്‍ എന്നിവ നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 9ന് രാവിലെ 10ന് മരണത്തിന് കീഴടങ്ങി.

ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഒന്‍പത് പേര്‍  കോവിഡ് സ്ഥിരീകരിച്ച്  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top