22 September Tuesday

കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ 2 മലയാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കുവൈറ്റ് സിറ്റി> കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്‌കോവ് ദേവസ്യകുട്ടി (43), അജിത്കുമാര്‍ പുഷ്‌കരന്‍ (53) എന്നിവരാണ് മരിച്ചത്.

മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. കുവൈറ്റ് ഓട്ടോ വണ്‍ കമ്പനിയിലെ ജീവനക്കാരനാണ് റീഷ്‌കോവ്. സൗമ്യ ഭാര്യയും ഗബ്രിയേല്‍ മാത്യൂസ് മകനുമാണ്.

അജിത് കുമാര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു. മംഗഫിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top