12 July Sunday

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 10 പേരുടെ ഫലം നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. സംസ്ഥാത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പത്ത് പേര്‍ക്ക് ഫലം നെഗറ്റീവായി.

 പാലക്കാട് -29, കണ്ണൂര്‍ -8, കോട്ടയം- 6, മലപ്പുറം -എറണാകുളം- 5 വീതം, തൃശൂര്‍ - കൊല്ലം- 4 വീതം,കാസര്‍കോഡ്-ആലപ്പുഴ- 3 വീതം എന്നിങ്ങനെയാണ് രോഗം. 27 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. തമിഴ്‌നാട്- 9, മഹാരാഷ്ട്ര -15, ഗുജറാത്ത്- 5, കര്‍ണാടക- 2, പോണ്ടിച്ചേരി -1, ഡല്‍ഹി -1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിച്ചേര്‍ന്ന രോഗബാധിതരുടെ കണക്ക്. സമ്പര്‍ക്കം മൂലം 7 പേരുമാണ് രോഗബാധിതരായത്.

 നെഗറ്റവായതില്‍ കോട്ടയം-1, മലപ്പുറം-3, ആലപ്പുഴ -1, പാലക്കാട്- 2, എറണാകുളം -1 , കാസര്‍കോഡ് -2 . 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം
 സ്ഥിരീകരിച്ചത്. 415 പേരാണ് ചികിത്സയില്‍. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 1004333 പേരാണ് നിരീക്ഷണത്തിലുള്ളത്.

 103,528 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് ആശുപത്രിയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
 


പ്രധാന വാർത്തകൾ
 Top