17 January Sunday

കോവിഡിനെ "ഓവർടേക്ക് '‌ ചെയ്‌ത്‌ കെഎസ്‌ആർടിസി; വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർധന

സ്വന്തം ലേഖകൻUpdated: Saturday Dec 5, 2020

തിരുവനന്തപുരം > കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിൽ കെഎസ്ആർടിസി. യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി. ആഗസ്‌തിൽ 21.65 കോടി മാത്രമായിരുന്ന വരുമാനം നവംബറിൽ 62.68 കോടിയായി ഉയർന്നു. ആഗസ്‌തിൽ 99 ലക്ഷം യാത്രക്കാരായിരുന്നത്‌ നവംബറിൽ 2.31 കോടിയായി.

സെപ്‌തംബറിൽ 37.02 കോടിയും ഒക്‌ടോബറിൽ 47.47 കോടിയുമാണ്‌ പ്രതിമാസ വരുമാനം.
വൈവിധ്യമാർന്ന സർവീസ് ഓപ്പറേഷൻ രീതികളിലൂടെ കെഎസ്ആർടിസിക്ക്‌ പുതുജീവൻ നൽകുന്ന മാനേജ്‌മെന്റിനെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പൊതുഗതാഗതത്തിന്റെ തിരിച്ചുവരവിനായി സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

ബസ്‌ ഓൺ ഡിമാൻഡ്‌ സർവീസും അൺലിമിറ്റഡ്‌ ഓർഡിനറി സർവീസും ജനങ്ങളെ ആകർഷിച്ചു. ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും മത്സര പരീക്ഷകൾക്കായും പ്രത്യേക സർവീസ്‌ നടത്തുന്നുണ്ട്‌.
കെഎസ്‌ആർടിസി ലോജിസ്‌റ്റിക്‌സ്‌, ഫുഡ്‌ ട്രക്ക്‌ പദ്ധതി, കുടുംബശ്രീയുടെ പിങ്ക്‌ കഫേ തുടങ്ങിയവയും ശ്രദ്ധേയമാണ്‌. സീറ്റ്‌ റിസർവേഷനായി എന്റെ കെഎസ്‌ആർടിസി എന്ന മൊബൈൽ ആപ്പിനും രൂപം നൽകി.

മാസം                        വരുമാനം            യാത്രക്കാരുടെ എണ്ണം
2020 ആഗസ്‌ത്‌        21.65 കോടി                   99 ലക്ഷം
സെപ്‌തംബർ          37.02 കോടി                   1.48 കോടി
ഒക്‌ടോബർ              47.47 കോടി                   1.81 കോടി
നവംബർ                   62.68 കോടി                  2.31 കോടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top