11 August Tuesday

കൊച്ചിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചത് ബ്രിട്ടീഷ്‌ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കൊച്ചി > കൊച്ചിയില്‍ അഞ്ച് വിദേശികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍പെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 30 ആയി.

രോഗം സ്ഥിരീകരിച്ചവര്‍ നേരത്തെ നിരീക്ഷണത്തിലായിരുന്നു. ഇവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുള്ള ബാക്കി 12 പേരുടെ ഫലം നെഗറ്റീവാണ്.

നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പൊലീസ് ഇവരെ തടയുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top