07 April Tuesday

കാസര്‍കോട് സമ്പര്‍ക്കത്തിലൂടെ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കാസര്‍കോട് > കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 44 പേരില്‍ 40 പേ|രും വിദേശത്ത് നിന്നുമെത്തിയവര്‍. ആകെ നാല്് പേര്‍ക്കുമാത്രമാണ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ ഡോ.എ വി രാംദാസ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും നിരീക്ഷണത്തിലാണ്. രോഗം ഭേദമായവര്‍ നിര്‍ബന്ധമായും 28 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തിലുള്ളവര്‍ക്ക് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top