22 October Thursday

കോവിഡ് വ്യാപനം: സംസ്ഥാനത്ത്‌ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


തിരുവനന്തപുരം> സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവായി. ശനിയാഴ്ച പകല്‍ ഒന്‍പത് മുതല്‍ 31 വരെയാണ് വിലക്ക്.

 കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. ജില്ലാ കലക്ടര്‍മാര്‍ക്ക് അതത് ജില്ലകളിലെ സാഹചര്യത്തിന് അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കാം. 




 
വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും. അതിതീവ്രവ്യാപന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

പ്രതിരോധം ശക്തമാക്കി സർക്കാർ
കോവിഡ്‌ വ്യാപനം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതി സങ്കീർണമായ ജില്ലകളിൽ പ്രതിരോധ, നിയന്ത്രണ സംവിധാനങ്ങൾ ശക്തമാക്കി സർക്കാർ.  ഇതിന്റെ ഭാഗമായി കോഴിക്കോട്‌ ജില്ലയിൽ ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കുന്നതിനായി  കോവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പോസിറ്റീവ് ആകുന്ന എല്ലാ രോഗികളും ചുമതലയുള്ള ആരോഗ്യ പ്രവർത്തകരിൽനിന്ന് ജാഗ്രത ഐഡി വാങ്ങി സൂക്ഷിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇൻഷുറൻസ് ലഭ്യമാകുന്നതിനും കോവിഡ് ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നതിനും കോവിഡ് ജാഗ്രത ഐഡി നിർബന്ധമാണ്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കോവിഡ് പ്രത്യേക ആശുപത്രിയാക്കി മാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളത്ത്‌ കൊറോണ ഫ്ലൈയിങ്‌ സ്ക്വാഡ്‌
എറണാകുളത്ത്  നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി  താലൂക്ക്, തദ്ദേശസ്ഥാപന തലങ്ങളിൽ കൊറോണ ഫ്ലൈയിങ്‌ സ്ക്വാഡ്‌ രൂപീകരിക്കും. കൊച്ചി കോർപറേഷൻ പരിധിയിൽ എട്ട്‌ സിഎഫ്എൽടിസികൾ കൂടി ആരംഭിക്കും. രോഗവ്യാപനം രൂക്ഷമായ പശ്ചിമകൊച്ചിയിൽ മൂന്ന്‌ സിഎഫ്എൽടിസികളാണ് പുതുതായി ആരംഭിക്കുക.    

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top