16 July Thursday

സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌‌പോട്ടുകൾ; പുതുതായി നാലെണ്ണം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

തിരുവനന്തപുരം > സംസ്ഥാനത്താകെ നിലവിൽ 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിൽ പാനൂർ മുൻസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്ത്, കോട്ടയം ജില്ലയിൽ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരെല്ലാം കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. കണ്ണൂർ 5, മലപ്പുറം 3, പത്തനംതിട്ട 1, ആലപ്പുഴ 1, തൃശൂർ 1, പാലക്കാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ആറ് പേർ മഹാരാഷ്ട്രയിൽ നിന്നും, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്.

ഇതുവരെ 642 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. അപ്പോൾ 142 പേരാണ് ചികിത്സയിലുളളത്. 72000 പേർ ചികിത്സയിലാണ്. ഇന്ന് 117 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 46958 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top