17 January Sunday

രോഗികൾ കുറഞ്ഞു ; മുക്തർ 518 ബാധിതര്‍ 317

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


കൊച്ചി
ജില്ലയിൽ കോവിഡ് രോ​ഗികൾ കുറഞ്ഞു. തിങ്കളാഴ്ച 317 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 518 പേർ കോവിഡ് മുക്തരായി. രോഗബാധിതരിൽ രണ്ട് ആരോഗ്യപ്രവർത്തകരും സംസ്ഥാനത്തിനു പുറത്തുനിന്ന്‌ എത്തിയ മൂന്നുപേരും ഒരു അതിഥിത്തൊഴിലാളിയും ഉൾപ്പെടുന്നു. 246 പേർ സമ്പർക്കരോഗികളാണ്. 66 പേരുടെ ഉറവിടം വ്യക്തമല്ല. കോവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 8118.

തൃപ്പൂണിത്തുറ (14), കുട്ടമ്പുഴ, തുറവൂർ (13), വൈറ്റില (12), തൃക്കാക്കര (11), കോതമംഗലം (10), മരട് (ഒമ്പത്), പള്ളിപ്പുറം, പായിപ്ര (എട്ട്), കളമശേരി, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, നോർത്ത് പറവൂർ, പാലാരിവട്ടം (ഏഴ്), ആലങ്ങാട്, പള്ളുരുത്തി, കോട്ടുവള്ളി, പെരുമ്പാവൂർ (ആറ്) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതർ.

വീടുകളിൽ പുതുതായി 1806 പേരെ നിരീക്ഷണത്തിലാക്കി. 1852 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. 27,090 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. 26,271 പേർ വീടുകളിലും 16 പേർ കോവിഡ് കെയർ സെന്ററുകളിലും 803 പേർ പണംകൊടുത്ത്‌ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലുമാണ് ഉള്ളത്. കോവിഡ് പരിശോധനയ്‌ക്കായി സർക്കാർ, സ്വകാര്യ ലാബുകളിൽനിന്ന്‌ 3478 സാമ്പിളുകൾ ഞായറാഴ്ച അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top