04 October Tuesday

മഴ: പട്ടിക വര്‍ഗ ഡയറക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

തിരുവനന്തപുരം> കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിത ബാധിതരെ സഹായിക്കുന്നതിനായി പട്ടിക വര്‍ഗ ഡയറക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍ - 0471-2304594 എന്നതാണ്. ദുരിത ബാധിതരെ സഹായിക്കുന്നതിനും മറ്റുമായി പട്ടികജാതി - പട്ടിക വര്‍ഗ വികസന ഡയറക്ടേറ്റുകളില്‍ പ്രത്യേക സെല്ലും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. പ്രമോട്ടര്‍മാര്‍ മുതല്‍ ജില്ലാ ഓഫീസര്‍മാര്‍ വരെയുള്ളവരുടെ സേവനം എല്ലാ സമയത്തും ലഭിക്കും.

ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍,  കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍  ഭക്ഷ്യ - വസ്തുക്കളുടെയും ജീവന്‍രക്ഷ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top