29 May Sunday

ഗൂഢാലോചന കേസ്‌: സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

കൊച്ചി > അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ്‌ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈം ബ്രാഞ്ചിന്‌ മൊഴി നൽകി. ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു. ഓഡിയോ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തെളിവുകളും കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ കൂടുതല്‍ സാക്ഷികള്‍ വരും ദിവസങ്ങളില്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top