11 August Tuesday

VIDEO: 25 ടിവിയും 1000 രൂപയും നല്‍കുമെന്ന വ്യാജ വാഗ്ദാനവുമായി കെപിസിസി; ദുരനുഭവം നേരിട്ട് വിദ്യാര്‍ഥി

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

ജനപ്രതിനിധികളോട് വിദ്യാര്‍ഥി സംഭവങ്ങള്‍ വിവരിക്കുന്നു

നെയ്യാറ്റിന്‍കര> ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വ്യാജ വാഗ്ദാനത്തിന് ശേഷം പാവപ്പെട്ട കുട്ടികള്‍ക്കായി 25 ടിവിയും 1000 രൂപയുമെന്ന പുതിയ തട്ടിപ്പുമായി വീണ്ടും കോണ്‍ഗ്രസ്. നെയ്യാറ്റിന്‍കര നഗരസഭയിലെ കൂട്ടപ്പന വാര്‍ഡില്‍ വഴുതൂര്‍ പവിത്രാനന്തപുരം കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭികുമാറാണ് ദുരനുഭവം നേരിട്ടവരില്‍ ഒരാള്‍.

അഭികുമാറിനെയും അമ്മയെയും കൊണ്ടുപോയി സ്റ്റേജില്‍കയറ്റി  ടിവി യും 1000 രൂപയും കൊടുത്തു. എന്നാല്‍ പിന്നീട് വീട്ടിലെത്തിയ ഉടനെ ടിവി യും കാശും പിടിച്ചു വാങ്ങുകയായിരുന്നു. കെപിസിസി സെക്രട്ടറി സോളമന്റെയും സ്ഥലത്തെ കൗണ്‍സിലറിന്റെയും നേതൃത്വത്തിലായിരുന്നു വിതരണം

തുടര്‍ന്ന് വിവരമറിഞ്ഞ ഡിവൈഎഫ്‌ഐ  നെയ്യാറ്റിന്‍കര മേഖല കമ്മറ്റി കുട്ടിക്ക് ടിവി  വാങ്ങി നല്‍കി. കെ  ആന്‍സലന്‍ എംഎല്‍എ  ടിവി കൈമാറാനെത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ കുട്ടിയും അമ്മയും  നേതാക്കളോട് വിശദീകരിക്കുകയായിരുന്നു

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top