31 March Tuesday

ഭിന്നത രൂക്ഷം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി മാറ്റി; ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

തിരുവനന്തപുരം> ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് അടുത്തമാസം നടത്താനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി മാറ്റിവെച്ചു. അടുത്ത മാസം എട്ടിന് ചേരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. കഴിഞ്ഞ യോഗത്തിലെ  രൂക്ഷവിമര്‍ശനം കാരണമാണ് ഇത്തരത്തില്‍ ഒരു തീരുമാനം നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

 അതേസമയം,അനാവശ്യ വിമര്‍ശനം സമിതിയുടെ പ്രസക്തി ഇല്ലാതാക്കുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നു.  അതൃപ്തി മുല്ലപ്പള്ളി ദേശീയ നേതൃത്തത്തെ അറിയിച്ചു. ഹൈക്കമാന്‍ഡ് പറയാതെ ഇനി രാഷ്ട്രീയകാര്യ സമിതി വിളിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 അതേസമയം മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനമാണ്‌ മുന്‍ യോഗത്തില്‍  നേതാക്കള്‍ നടത്തിയത്. പ്രസിഡന്റിന്റെ നിലപാടിനെതിരെ വി ഡി സതീശന്‍, കെ സുധാകരന്‍ എന്നിവര്‍ രംഗത്തുവരികയുണ്ടായി.

പൗരത്വ നിയമത്തിനെതിരായ സംയുക്ത സമരത്തിനു പ്രതിപക്ഷ നേതാവ് സമ്മതം മൂളിയ ശേഷം അതിനെതിരെ മുല്ലപ്പള്ളി നിരന്തരം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നെന്നു സതീശന്‍ ആരോപിച്ചു. മുല്ലപ്പള്ളി പ്രസിഡന്റായി 13 മാസം കഴിഞ്ഞല്ലോ. ഇതുവരെ ഒരു തവണയെങ്കിലും തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും ഒന്നും സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top