19 September Thursday

നിലമ്പൂരിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ യോഗത്തിനിടെ തമ്മിൽത്തല്ല്‌; ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിക്ക് മർദനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

നിലമ്പൂർ > ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയോഗത്തിനടയിൽ പാർട്ടി ഓഫീസിൽ വെച്ച് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദാലിക്ക് മർദനമേറ്റു. കെപിസിസി അംഗം എൻ എ കരീമിൻറെ ഐൻടിയുസി ജില്ലാ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കല്ലായി മുഹമ്മദ് പ്രസംഗിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കെപിസിസി സെക്രട്ടറി വി എ കരീമും എൻ എ കരീം ചേർന്നാണ് മർദിച്ചതെന്ന് മുഹമ്മദാലി പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് കോൺഗ്രസിൻറെ വക്താക്കളാകാൻ വേണ്ടി തന്നെ മർദിച്ചത്.

ഐഎൻടിസിയു സംസ്ഥാനസെക്രട്ടറി, കെപിസിസി പ്രസിഡൻറ് എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മുഹമ്മദാലി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ ഗോപിനാഥിൻറെ സാന്നിദ്ധ്യത്തിലായിരുന്നു മർദനം. അതേ സമയം പാർട്ടിയോഗത്തിനടയിൽ യാതൊരുവിധ സംഘർഷവും ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ വസ്തുത വിരുദമെന്നും കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top