20 September Monday

വെഞ്ഞാറമൂട് മുപ്പതോളം കോൺഗ്രസ് - ബിജെപി പ്രവർത്തകർ 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ബിജെപി – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലെത്തിയവരെ 
വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ എ സലിമിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ

വെഞ്ഞാറമൂട് > മാണിക്കൽ പഞ്ചായത്തിലെ കൊപ്പം മഞ്ചാടിമൂട് പ്രദേശത്ത്‌ മുപ്പതോളം കോൺഗ്രസ് ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം. യൂത്ത് കോൺഗ്രസ് മാങ്കുഴി യൂണിറ്റ് പ്രസിഡന്റ്‌ ദീപു, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർഥിയായ രാജീഷ് കുമാർ എന്നിവരുൾപ്പെടെയുള്ളവരാണ് സിപിഐ എമ്മിൽ ചേർന്നത്.
 
സിപിഐ എം മാണിക്കൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ എ സലിം ഇവരെ സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി ആർ അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ലേഖകുമാരി, കെ എസ് ഷാജു, എ നൗഷാദ്, ആർ എസ് സുനിൽ, ടി നന്ദു, കെ അനി, സുനിൽ മഞ്ചാടിമൂട് തുടങ്ങിയവർ പങ്കെടുത്തു.
 
കെഎസ്‌യു നേതാവ്‌ 
എസ്‌എഫ്‌ഐയിൽ
 
തിരുവനന്തപുരം > കെഎസ്‌യു മുൻ വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ്‌ അനന്തു ജയകുമാർ, പ്രവർത്തകൻ അനുരാജ് എന്നിവർ എസ്എഫ്‌ഐയിൽ. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്ത് പതാക കൈമാറി ഇരുവരെയും സ്വീകരിച്ചു. ഏരിയ സെക്രട്ടറി ചന്തു അശോക്, പ്രസിഡന്റ് മനേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top