04 April Saturday

പെൺകുട്ടികളെ ശല്യപ്പെടുത്തിയ കോൺഗ്രസുകാരനെ തടഞ്ഞു; ഡിവൈഎഫ്ഐ പ്രവർത്തകന്‌ മർദനം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
പേരൂർക്കട > സ്ഥിരമായി പെൺകുട്ടികളെ ശല്യം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകനെ ചോദ്യംചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകന് മർദനം. ഡിവൈഎഫ്ഐ വട്ടപ്പാറ മേഖലാ കമ്മിറ്റി അംഗം അരുൺ ഗോപനാണ് മർദനമേറ്റത്. സ്ഥിരമായി പെൺകുട്ടികൾ പോകുന്ന വഴിയിലെത്തി ശല്യം ചെയ്യുന്ന വട്ടപ്പാറ കൈരളി നഗർ എസ്ആർ വിലാസത്തിൽ എസ് എൽ ഷാജിയാണ് ആക്രമിച്ചത്‌.
 
ചൊവാഴ്ച രാവിലെ എട്ടിന്‌ ഒരു പെൺകുട്ടിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌തപ്പോഴാണ് അരുണിനെ ആക്രമിച്ചത്. തടിക്കഷണം ഉപയോഗിച്ച് അരുണിനെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ അരുണിനെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
വട്ടപ്പാറ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമീഷനിൽ പരാതി നൽകുമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. വട്ടപ്പാറയിൽ കോൺഗ്രസിന്റെ അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ്‌ ഷാജി. ഇയാളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സിപിഐ എം വട്ടപ്പാറ ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ പേരൂർക്കട ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top