17 January Friday

സര്‍ക്കിള്‍ സഹകരണ യൂണിയനിൽ 53ൽ 48-ലും എൽഡിഎഫ്‌; മലപ്പുറത്തെ രണ്ട്‌ യൂണിയനുകളും എൽഡിഎഫിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തിരുവനന്തപുരം > സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ് നടന്ന 53 സര്‍ക്കിള്‍ സഹകരണ യൂണിയനുകളില്‍ 48-ലും എല്‍.ഡി.എഫ് വന്‍ വിജയം നേടി. സംസ്ഥാനത്തെ സഹകാരികളും സഹകരണ ജീവനക്കാരും ഒന്നടങ്കം എല്‍.ഡി.എഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 2 സര്‍ക്കിളുകളിലും എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന് വിജയം പ്രവചിച്ചിരുന്ന പൊന്നാനി സര്‍ക്കിളില്‍ സഹകാരികളും ജീവനക്കാരും കക്ഷിഭേദമന്യേ വോട്ട് ചെയ്തു എല്‍ഡിഎഫിനെ വിജയിപ്പിച്ചു.

കേരള ബാങ്ക് രൂപീകരണവും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ആവേശം പകരുന്നതാണ് ഈ ജനവിധിയെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ എല്ലാ വിഭാഗം സഹകാരികളെയും സഹകരണ ജീവനക്കാരെയും മറ്റ് ജനാധിപത്യ വിശ്വാസികളെയും അദ്ദേഹം അഭിവാദ്യം ചെയ്‌തു.

 


പ്രധാന വാർത്തകൾ
 Top