16 July Thursday

ദുരിതാശ്വാസ നിധി: കെട്ടിടം പണിക്കുപോയി പണമുണ്ടാക്കി തൃശ്ശൂരിലെ എസ്എഫ്ഐ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

കെട്ടിടനിർമാണത്തിലേർപ്പെട്ടിരിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ

പുഴയ്ക്കൽ > കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സാധ്യമായ എല്ലാ രീതിയിലും സഹായിക്കുകയാണ് എസ്എഫ്ഐ. കെട്ടിടനിർമാണ തൊഴിലിലേർപ്പെട്ട് കിട്ടുന്ന തുകയാണ് ഇക്കുറി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്എഫ്ഐ പുഴയ്ക്കൽ ഏരിയ കമ്മിറ്റി കൈമാറിയത്.

വൈഷ്ണവം കൺസ്ട്രക്ഷൻ വർക്ക്‌സ് കോൺട്രാക്ടർ വിഷ്ണുവിന്റെ കീഴിലാണ് 12 എസ്എഫ്ഐ  പ്രവർത്തകർ ഒരു ദിവസം പൂർണമായും കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെട്ടത്.  തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഏരിയ സെക്രട്ടറി ജിഷ്‌ണുദേവിൽനിന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്  ഏറ്റുവാങ്ങി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top