26 May Tuesday

നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവം: ദാക്ഷിണ്യമില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

തിരുവനന്തപുരം > പത്തനംതിട്ട തണ്ണിത്തോട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ചവർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നിലയ്ക്ക് സംഭവിക്കാൻ പാടില്ലാത്ത സംഭവമാണിത്. നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ അച്ഛന് നേരെയും വധഭീക്ഷണി ഉണ്ടായിരുന്നു. ഇതിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് വീടിനു നേരെ ആക്രമണം നടത്തിയത്.

ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന സംഭവമല്ല ഇത്. കർശന നടപടി പൊലീസ് കൈക്കൊള്ളും. നാടും നാട്ടുകാരും ഇത്തരം കുത്സിത പ്രവർത്തികൾക്കെതിരെ രംഗത്ത് വരണം. ഇതുപോലെ സമൂഹത്തിന് ചേരാത്ത പ്രവർത്തികൾ നടത്തിയവരെ ഒറ്റപ്പെടുത്തണം. നാടിന്റെ ജാഗ്രത ഇതുപോലെയുള്ള കാര്യത്തിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top