30 November Tuesday

മികച്ച നഗരഗതാഗതം ; കേന്ദ്ര പുരസ്‌കാരം കേരളത്തിന്

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021


തിരുവനന്തപുരം
മികച്ച സുസ്ഥിര നഗരഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര ഭവന–--നഗരകാര്യ മന്ത്രാലയത്തിന്റെ   ‘സിറ്റി വിത്ത് ദ മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് സിസ്റ്റം’ അവാർഡ് കേരളത്തിന്. കൊച്ചിമെട്രോ, വാട്ടർമെട്രോ, ഇ-–-മൊബിലിറ്റി തുടങ്ങിയവയിലൂടെ കൊച്ചി നഗരത്തിലെ ഗതാഗതസൗകര്യം വർധിപ്പിക്കാൻ നടപ്പാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്കാരം.  

വിവിധ ഗതാഗതസൗകര്യം ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിന്റെ രൂപീകരണം പുരസ്കാരം ലഭിക്കാൻ സഹായമായെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. 29ന് ഡൽഹിയിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ്‌ പുരി അവാർഡ് സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top