13 August Thursday

വിഭജിച്ചു തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മഹത്തായ ജനകീയ ഐക്യം കേരളത്തില്‍ ഉയരുന്നു: പുകസ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

തിരുവനന്തപുരം> പൗരത്വ ഭേദഗതി നിയമത്തിലൂടെ ജനങ്ങളെ വിഭജിച്ചു തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മഹത്തായ ജനകീയ ഐക്യം കേരളത്തില്‍ ഉയരുകയാണെന്ന് പുരോഗമന കലാസാഹിത്യ സംഘം.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്തത്തില്‍ പ്രതിപക്ഷത്തെ ജനാധിപത്യകക്ഷികളുടെ പങ്കാളിത്തത്തോടെ 2019 ഡിസമ്പര്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസംഗമം അത്യന്തം ആവേശകരമാണ്.

വിഭജനനീക്കം സാംസ്‌കാരിക പ്രവര്‍ത്തകരെ അങ്ങേയറ്റം ഉത്കണ്‍ഠപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്തെ കൂട്ടായ്മയെ ഒരു സാംസ്‌കാരിക സംഗമമാക്കാന്‍ ശ്രദ്ധിക്കണം. ജനാധിപത്യവാദികളായ എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും സംഗമത്തിന് എത്തിച്ചേരണമെന്നും പുകസ അഭ്യര്‍ത്ഥിച്ചു.

രാവിലെ പത്തു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലാണ് സംഗമവും സത്യഗ്രഹവും നടക്കുന്നത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top