27 September Sunday

പൗരത്വനിയമഭേദഗതി: മനുഷ്യമഹാസാഗരമായി തലശേരി

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

തലശേരി> ഭരണഘടന കാക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ മനുഷ്യമഹാശൃംഖല തലശേരിയിലും ചരിത്രമായി. പൗരത്വ നിയമഭേദഗതിയിലൂടെ നാടിനെ വിഭജിപ്പിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മനുഷ്യമതില്‍തീര്‍ത്ത് ജനം പ്രഖ്യാപിച്ചു.

മൂന്നും നാലും വരിയായി തിങ്ങിനിറഞ്ഞാണ് പലയിടത്തും ജനസാഗരം പ്രതിജ്ഞയെടുത്തത്. രാജ്യത്തിനായുള്ള പോരാട്ടത്തില്‍ കുടുംബസമേതം ജനങ്ങള്‍ ഒഴുകിയെത്തി.ധര്‍മടം മൊയ്തുപാലം മുതല്‍ മാഹി പൂഴിത്തലവരെ തലശേരി, പിണറായി, പാനൂര്‍ ഏരിയകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. നോവലിസ്റ്റ് എം മുകുന്ദന്‍ മാഹി പൂഴിത്തലയില്‍ ജില്ലയിലെ അവസാന കണ്ണിയായി. മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ പി സതീദേവി കോഴിക്കോട് ജില്ലയിലേക്ക് കണ്ണിചേര്‍ത്തു.

തലശേരി പഴയബസ് സ്റ്റാന്റില്‍ 94 വയസുള്ള മാളിയേക്കല്‍ മറിയുമ്മ  പ്രായത്തിന്റെ അവശത മറന്നാണ് കണ്ണിയാകാനെത്തിയത്.തലശേരിയില്‍ എം സി പവിത്രന്‍ പ്രതിജ്ഞ ചൊല്ലി. അഡ്വ പി ശശി അധ്യക്ഷനായി.

എ എന്‍ ഷംസീര്‍ എംഎല്‍എ, സി പി ഷൈജന്‍, കെ സുരേശന്‍, പ്രൊഫ എ പി സുബൈര്‍, നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, വി കെ കുഞ്ഞിരാമന്‍, കാത്താണ്ടി റസാഖ് എന്നിവര്‍ സംസാരിച്ചു. അഡ്വ സി ഒ ടി ഉമ്മര്‍, ചലച്ചിത്ര നടന്‍ ബിനീഷ് കോടിയേരി, ചലച്ചിത്രസംവിധായകന്‍ ദീപേഷ് ടി, ചിത്രകാരന്‍ ജീവന്‍ചി, ജവാദ് അഹമ്മദ്, വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സ് എംഡി പി കെ ഹാരീസ് , മുന്‍ രജ്ഞിട്രോഫി താരം പളളക്കന്‍ അനീഷ്ബാബു, അഹമ്മദ്റിയാസ് എന്നിവര്‍ തലശേരിയില്‍ പങ്കെടുത്തു.

ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സാഹിത്യകാരന്‍ വി എസ് അനില്‍കുമാര്‍, നിരൂപകന്‍ എടി മോഹന്‍രാജ്, കെ പി നരേന്ദ്രന്‍, ശില്‍പി വത്സന്‍ കൂര്‍മകൊല്ലേരി, ചിത്രകാരന്മാരായ സെല്‍വന്‍മേലൂര്‍, എ സത്യനാഥ്, ബിടികെ അശോക്, പ്രശാന്ത് ഒളവിലം, ഹരീന്ദ്രന്‍ചാലാട്, ബിടികെ അശോക്, സതീശന്‍ തോപ്രത്ത്, രാകേഷ്പുന്നോല്‍ എന്നിവരും കണ്ണികളായി.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top