04 June Thursday

പൗരത്വ നിയമം ഭരണഘടനാ വിരുദ്ധം; മത നിരപേക്ഷതയ്ക്കെതിര്: കേരള സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

ന്യൂഡല്‍ഹി> ഇന്ത്യന്‍ ഭരണഘടനയുടെ 14 (സമത്വം), 21( ജീവിക്കാനും- വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം), 25(ആശയ സ്വാതന്ത്ര്യം, മതപ്രചരണത്തിനുള്ള സ്വാതന്ത്ര്യം) എന്നീ വകുപ്പുകളുടെ ലംഘനമാണ് പൗരത്വഭേദഗതി നിയമം പാസാക്കുക വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ഭരണഘടനയില്‍ വിഭാവനം ചെയ്ത മതേതര തത്വത്തിന്റെ പൂര്‍ണമായ ലംഘനമാണിതെന്നും കേരള സര്‍ക്കാര്‍ സുപ്രീകോടതിയില്‍. കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ ചോദ്യം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന  ആർട്ടിക്കിൾ 131 പ്രകാരമാണ്‌ ചോദ്യം ചെയ്യാനാകുക.

പൗരത്വഭേദഗതി നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 പൗരത്വഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ റദ്ദ് ചെയ്യണം. 2015ലേയും 2016ലേയും പാസ്‌പോര്‍ട്ട് ഭേദഗതി നിയമം,വിദേശി നിയമ ഭേദഗതി എന്നിവയും 14,21, 25 വകുപ്പുകളുടെ ലംഘനമാണ്. ഭരണഘടനയ്‌ക്കെതിരായതിനാല്‍ ഇവ റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ്  ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top