24 October Sunday

മലപ്പുറത്ത്‌ പ്ലസ് ടു വിദ്യാർഥിനിയുടെ നിക്കാഹ് നടത്തി; ബാലവിവാഹത്തിന്‌ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ യതിന്‌ കേസ്‌  
കരുവാരക്കുണ്ട് > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിക്കാഹ് നടത്തിയതിന് കരുവാരക്കുണ്ട് പൊലീസ്‌ കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയുടെ നിക്കാഹ് നടത്തിയതിന്‌ ബാല്യവിവാഹ നിരോധന നിയമം വകുപ്പ് 9, 10 പ്രകാരം ഭർത്താവ്, രക്ഷിതാക്കൾ, ഖാദിയാർ, ചടങ്ങിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അഞ്ചുവർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് നിയമം. ബാല്യവിവാഹത്തെക്കുറിച്ച് പൊതുജനങ്ങൾ വിവരം നൽകിയാൽ കർശന നടപടിയെടുക്കുമെന്നും അറിയിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top