06 December Tuesday

ഗൊദാർദ്‌ രാഷ്‌ട്രീയ സാധ്യതകളെ ഉപയോഗിച്ച ചലച്ചിത്രകാരൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

തിരുവനന്തപുരം> ഫ്രഞ്ച് സിനിമാ സംവിധായകനും സൈദ്ധാന്തികനുമായ ഴാങ്  ലൂക് ഗൊദാർദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണാറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സാങ്കേതിക വിനോദോപാധി എന്നതിലുപരി സിനിമ എന്ന മാധ്യമത്തിന്റെ രാഷ്ട്രീയ സാധ്യതകളെ അദ്ദേഹം കൃത്യമായി ഉപയോഗിച്ചു.

പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തെ സിനിമയുടെ ആശയ പരിസരത്തിലും ആഖ്യാന രീതികളിലും സജീവമായി കൊണ്ടുവരുന്നതിൽ ഗൊദാർദ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോക സിനിമയിലെ അതികായനായ ഗൊദാർദിന് ആദരാഞ്ജലികളെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top