22 September Sunday

"ഉപ്പും മുളകും' പരിപാടിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി; നാടിന്‍റെ അതിജീവനത്തിന് സഹായമാകുന്നത്‌ സ്വാഗതാർഹം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിനായി നാടൊന്നാകെ അണിനിരക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ദുരിതബാധിത പ്രദേശങ്ങളിലേക്കും സഹായവുമായി നിരവധി പേരാണ്‌ മുമ്പോട്ട്‌ വന്നത്‌. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാനായി ഒരു എപ്പിസോഡ് നീക്കിവച്ച ചാനൽ പരിപാടിക്ക്‌ മുഖ്യമന്ത്രി അഭിനന്ദനവുമായെത്തി. ഫ്ലവേഴ്സ് ചാനലിലെ "ഉപ്പും മുളകും' പരിപാടിയുടെ ശിൽപികളെയാണ്‌ മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ അഭിനന്ദിച്ചത്‌.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകൾ യാഥാർഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്‍റെ അതിജീവനത്തിന് സഹായം പകരാൻ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ "ഉപ്പും മുളകും" എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്‍റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാർഹമാണ്. അതിന്‍റെ ശിൽപികളെ അഭിനന്ദിക്കുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top