20 September Sunday

കിച്ചുവിനെ തേടി ജയറാമിന്റെ ചെണ്ടയെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

കിച്ചുവിന് നടന്‍ ജയറാമിന്റെ ചെണ്ട സമ്മാനിക്കുന്നു

തിരൂര്‍> ചെണ്ടമേള കലാകാരന്‍ കിച്ചുവിന് കൊട്ടിക്കയറാന്‍ നടന്‍ ജയറാമിന്റെ ചെണ്ടയെത്തി. പാറശേരി കറുത്തേട്ടില്‍ സുമേഷിന്റെ മകന്‍ അഭിഷേകിനാണ് (കിച്ചു-6)- ജയറാം ചെണ്ട സമ്മാനിച്ചത്. മാര്‍ബിള്‍ കഷണത്തില്‍ മരക്കഷണം കൊണ്ട് ചലച്ചിത്രഗാനത്തിന് താളമിടുന്ന ആറുവയസ്സുകാരന്റെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോ കണ്ട  ജയറാം കിച്ചുവിന് സമ്മാനമായി ചെണ്ട നല്‍കുകയായിരുന്നു.അയല്‍ക്കാരും ബാന്‍ഡ് വാദ്യകലാകാരന്‍മാരുമായ സുജനും സുഭാഷും കൊട്ടി പരിശീലിക്കുന്നത് കേട്ട് സ്വയം പരീക്ഷണം നടത്തുകയായിരുന്നു കിച്ചു.

അടുത്തിടെ നടന്‍ ഉണ്ണി മുകുന്ദന്റെ സമ്മാനമായി ഒരു ഡ്രം സെറ്റും കിച്ചുവിനെ തേടി എത്തിയിരുന്നു. ജയറാമിന്റെ സമ്മാനമായ ചെണ്ട സംവിധായകന്‍ വിജീഷ് മണി അഭിഷേകിന് കൈമാറി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top