24 August Saturday

ചേളന്നൂർ എസ്എൻ കോളേജ്‌ ഹോസ്‌റ്റലിൽ പെണ്‍കുട്ടികൾക്ക്‌ മൊബൈല്‍ഫോണ്‍ പാടില്ല; നിയന്ത്രണത്തിനെതിരെ ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

കൊച്ചി > കോഴിക്കോട് ചേളന്നൂർ എസ്എൻ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ മൊബൈൽ ഫോൺ നിയന്ത്രണത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി. ബിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയായ ഫഹീമാ ഷിറിൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി ആശ കോളേജിൽനിന്ന് വിശദീകരണം തേടി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. കോളേജിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഉള്ളതായി ഹർജിയിൽ പറയുന്നു.

വൈകിട്ട് ആറുമുതൽ 10 വരെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ഉപയോഗത്തിന് നിരോധമുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ചതിന് ഹോസ്റ്റലിൽനിന്ന് പുറത്താക്കി. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികളുടെ ഹോസ്റ്റലിൽ കൊണ്ടുവരുന്നത് ലിംഗ വിവേചനമാണ്. പെൺകുട്ടികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ അവർക്കെതിരെ വിവേചനപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാരണമാകരുതെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷൻ (യുജിസി) ഉത്തരവിറക്കിയിട്ടുണ്ട്. കോളേജ് അധികൃതരുടെ നടപടികൾ ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നുമാണ‌് ഹർജിയിലെ ആവശ്യം.


പ്രധാന വാർത്തകൾ
 Top