22 September Sunday

എസ്‌ഡിപിഐ ആണെങ്കിൽ മിണ്ടില്ല; കോൺഗ്രസുകാരനെ കൊന്നത്‌ ആരെന്നറിയില്ലെന്ന്‌ മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

തൃശ്ശൂർ > ചാവക്കാട് പുന്നയില്‍ വെട്ടേറ്റ്‌ കോൺഗ്രസ്‌ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്ത്‌ ആരാണെന്ന്‌ അറിയില്ലെന്ന്‌ കെപിസിസി മുല്ലപ്പള്ള രാമചന്ദ്രൻ. പുന്ന സ്വദേശി നൗഷാദാണ് ഇന്ന്‌ രാവിലെ മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.

സംഭവത്തിന്‌ പിന്നിൽ എസ്‌ഡിപിഐ ആണെന്നാണ്‌ കോൺഗ്രസ്‌ പ്രാദേശിക നേതൃത്വം പറയുന്നത്‌. കോൺഗ്രസ്‌ ‐ എസ്‌ഡിപിഐ സംഘർഷം നിലനിന്നിരുന്ന ഇവിടെ കൊല്ലപ്പെട്ട നൗഷാദും എസ്‌ഡിപിഐക്കാരുമായി നിരന്തരം തർക്കം നടന്നിരുന്നു. കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റി എസ്‌ഡിപിഐ ആണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ ഉറപ്പിച്ച്‌ പറയുമ്പോഴാണ്‌ കെപിസിസി അധ്യക്ഷൻ എസ്‌ഡിപിഐയുടെ പേര്‌ പോലും പറയാതെ ഒഴിഞ്ഞുമാറിയത്‌. ടി എൻ പ്രതാപൻ എംപിയും വിഷയത്തിൽ എസ്‌ഡിപിഐയുടെ പേര്‌ പറഞ്ഞില്ല.

സംഭവത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ ചാവക്കാട്‌ ഹർത്താൽ ആചരിക്കുകയാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top