13 November Wednesday

കണ്ണൂരിൽ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി: അഞ്ചുമാസം പ്രായമായ കുഞ്ഞ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ചക്കരക്കൽ > പിഞ്ചുകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അഞ്ചരമാസം പ്രായമുള്ള കുഞ്ഞ്‌ മരിച്ചു. ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിൽ നാലാംപീടിക സോനാറോഡിലെ ചന്ദ്രോത്ത് വീട്ടിൽ രാജീവന്റെ ഭാര്യ പ്രഷീനയാണ് മകൾ ജാൻവി രാജിനെയുമെടുത്ത് കിണറ്റിൽ ചാടിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

കൂത്തുപറമ്പ് ചെറുവാഞ്ചേരി സ്വദേശിനി പ്രസീനയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി എറെ സാഹസപ്പെട്ട് അമ്മയെ പുറത്തെടുത്തു. ജാന്‍വി രാജിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രഷീന മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലാണെന്നു ബന്ധുക്കൾ പറയുന്നു. റിഷിൻ രാജ് എന്ന ഒരുകുട്ടി കൂടിയുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top