16 June Sunday
തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന്

ഇറങ്ങിയ കാര്യം നേടിത്തന്നെ തിരിച്ചുകയറ്റം; സിഇടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനികളുടെ സമരം വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

തിരുവനന്തപുരം> തിരുവനന്തപുരം സിഇടി എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ 6.30 ന് ഹോസ്റ്റലില്‍ കയറണമെന്ന് ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍  ഡോ. ജിജിള സി വി യുടെ നടപടിവിദ്യാര്‍ഥികളുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ചു.   ഉത്തരവ് നിലനിന്നതിനാല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കുന്ന കോളേജിന്റെ കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും  ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്കു  ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.



തുടര്‍ന്ന് ലിംഗ സമത്വം നിഷേധിക്കുന്നതിനെതിരെ പെണ്‍കുട്ടികള്‍ രാപ്പകല്‍ സമരത്തിനിറങ്ങുകയായിരുന്നു. മൂന്നു ദിവസമായി നടന്ന സമരത്തില്‍  ഹോസ്റ്റല്‍ കുട്ടികളോടൊപ്പം എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും  സമരം പ്രഖ്യാപിച്ചിരുന്നു.


ഇന്നു രാവിലെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍  ഡോ. ഉഷാ ടൈറ്റസ് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തിയതിന്റെ  അടിസ്ഥാനത്തില്‍  വിദ്യാര്‍ഥിനികളുടെ ആവശ്യം അംഗീകരിക്കാന്‍  തയ്യാറാവുകയായിരുന്നു|


 


പ്രധാന വാർത്തകൾ
 Top