18 September Wednesday

കൊച്ചി സെന്‍ട്രല്‍ സിഐയെ കാണാനില്ലെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കൊച്ചി> കൊച്ചി സെന്‍ട്രല്‍ സി ഐയെ കാണാനില്ലെന്ന് പരാതി. സിഐ വി എസ് നവാസിനെ കാണാതായെന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായതെന്ന് പരാതിയില്‍ പറയുന്നു.

ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അറിയിച്ചു. ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്നും വിജയ് സാക്കറെ പറഞ്ഞു
 
 


പ്രധാന വാർത്തകൾ
 Top