31 October Saturday

ബാലഭാസ്‌കറിന്റെ മരണം; സ്‌റ്റീഫൻ ദേവസിയെ സിബിഐ ചോദ്യംചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

തിരുവനന്തപുരം > വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഉച്ചയോടെയാണ് സ്റ്റീഫൻ ചോദ്യംചെയ്യലിനെത്തിയത്. ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി

ബാലഭാസ്ക്കറിന്‍റേത് അപകടമരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ബന്ധുക്കളും കുടുംബവും ആരോപിക്കുന്നത്. നേരത്തെ സ്റ്റീഫൻ ദേവസിക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അദ്ദേഹത്തെ വിളിപ്പിച്ചത്. ബാലഭാസ്ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും അതിന്‍റെ വിവരങ്ങളുമാണ് സ്റ്റീഫൻ ദേവസ്യയിൽ നിന്നും സിബിഐ ചോദിച്ചറിയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top