27 September Sunday

പാവക്കുളം ക്ഷേത്രത്തിൽ യുവതിയെ കയ്യേറ്റംചെയ്‌ത വിഎച്ച്‌പി വനിതാ നേതാക്കൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കൊച്ചി > കലൂർ പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമത്തെ അനുകൂലിച്ച്‌ നടത്തിയ പരിപാടിയിൽ എതിർപ്പ്‌ പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ വിഎച്ച്‌പി, ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇന്നലെയാണ്‌ തിരുവനന്തപുരം പേയാട്‌ സ്വദേശിനിയായ യുവതി പരാതി നൽകിയത്‌. സംഘംചേർന്ന്‌ ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. നോർത്ത്‌ പൊലീസാണ്‌ കേസെടുത്തത്‌.

വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പൗരത്വ അനുകൂല പരിപാടി നടന്നിരുന്നു. ഇതില്‍ മതവിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ ഇതരമത വിദ്വോഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങള്‍ സംസാരിച്ചിരുന്നു. പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും വീഡിയോയിലുണ്ടായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top