18 November Monday

പിണറായി പോസിറ്റീവ് മുഖ്യമന്ത്രി: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2019

ചെറുതോണി >  പൊതുവിഷയങ്ങളെ പോസിറ്റീവ് ആയി സമീപിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. ഇടുക്കി അണക്കെട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമഗ്ര വികസനമല്ലാതെ മറ്റ് താൽപര്യങ്ങൾ അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ വികസനകാര്യങ്ങളിൽ വിട്ടുവീഴ്ചയും സ്വീകരിക്കാറില്ല.

 പിണറായി മുഖ്യമന്ത്രി ആയതുകൊണ്ടാണ് പാചക വാതക പൈപ്പ് ലൈനും ദേശീയപാതാ വികസനവും കേരളത്തിൽ ഇത്രയും മുന്നോട്ട് പോയത്. വികസനത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ഇച്ഛാശക്തിക്ക് കൂടുതൽ പിന്തുണ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top