22 October Tuesday

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പോത്തന്‍കോട് മണലകത്ത് എല്‍ഡിഎഫിന് വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

തിരുവനന്തപുരം > തിരുവനന്തപുരം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മണലകം വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. സിപിഐയിലെ എന്‍ രാജേന്ദ്രനാണ് വിജയിച്ചത്. 27 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

മണലകം വാര്‍ഡില്‍ സിപിഐ എം സ്വതന്ത്രനായിരുന്ന ദിലീപ്കുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ കെ പി പുരുഷോത്തമന്‍ (യുഡിഎഫ്) സുജിത്ത് (ബിജെപി) എന്നിവരും രംഗത്തുണ്ടായിരുന്നു. 1347 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. ആകെ 18 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ഭരണമാണ്. നിലവിലെ കക്ഷിനില: എല്‍ഡിഎഫ്--8, യുഡിഎഫ്--2, ബിജെപി--7. 

ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി സാം രാജ് വിജയിച്ചു. സ്വതന്ത്ര നായി 36 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എം തോമസ് മരിച്ചതിനെ തുടർന്നായിരുന്നു   ഉപതെരഞ്ഞെടുപ്പ്.  തച്ചക്കുടി ഡി ഷാജിയായിരുന്നു  എൽഡിഎഫ് സ്ഥാനാർഥി.യു ഡി എഫ് സ്ഥാനാർഥി സാം രാജും .എൽഡിഎഫ്‌ ഭരിക്കുന്ന ചെങ്കൽ പഞ്ചായത്തിൽ ആകെ 21 വാർഡുകളുണ്ട്‌. നിലവിലെ കക്ഷിനില: എൽഡിഎഫ്‌–-8, യുഡിഎഫ്‌–-8, ബിജെപി–- 2, സ്വതന്ത്രർ–-2.

കാരോട്‌ പഞ്ചായത്തിലെ കാന്തള്ളൂർ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രമോദ്   വിജയിച്ചു. കഴിഞ്ഞതവണ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ എല്‍ ഡിഎഫ് വിജയിച്ച വാര്‍ഡാണ്.സി പി ഐ എം ന്റെ വി സൗമ്യയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സി ബി ബിനു ജോലി കിട്ടിയതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 19 വാർഡുകളുണ്ട്‌. നിലവിലെ കക്ഷിനില: എൽഡിഎഫ്‌–- 9, യുഡിഎഫ്‌–-8, ബിജെപി–-1


പ്രധാന വാർത്തകൾ
 Top