07 October Friday

തിരൂർ പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

മലപ്പുറം> തിരൂർ പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായ യുവാവിനായി തിരച്ചിൽ നടത്തുന്നു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്ത് പുഴയിൽ തോണി മറിഞ്ഞത് പുറത്തൂർ മുട്ടന്നൂർ സ്വദേശി ഷക്കീൽ (27) നെയാണ് കാണാതായത്. ഞായറാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം.

ഷക്കീലും സുഹൃത്തുക്കളുമടക്കം ആറു പേർ തോണിയിൽ സഞ്ചരിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടെങ്കിലും ഷക്കീൽ മുങ്ങിപോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top